"ന​മ്മ​ൾ സ്വ​പ്നം കാ​ണേ​ണ്ട പ്ര​ധാ​ന​മ​ന്ത്രി'; പി​ണ​റാ​യി​യെ വാ​ഴ്ത്തി എ​ഫ്ബി കു​റി​പ്പ്

05:44 PM May 02, 2021 | Deepika.com
ക​ണ്ണൂ​ർ: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​തി​ഹാ​സി​ക വി​ജ​യ​വു​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​ക്ക്. പി​ണ​റാ​യി​യെ​യും എ​ൽ​ഡി​എ​ഫി​നെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ൽ ശ്ര​ദ്ധ​യ​മാ​ണ് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച അ​ഭി​ന​ന്ദ​ന വാ​ക്കു​ക​ൾ.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

കേ​ര​ളം ഇ​ന്ത്യ​യോ​ട് പ​റ​യു​ന്നു...​ഇ​തൊ​രു മു​ഖ്യ​മ​ന്ത്രി മാ​ത്ര​മ​ല്ല...​ഇ​താ ഒ​രു പ്ര​ധാ​ന​മ​ന്ത്രി...​ഇ​ങ്ങി​നെ​യാ​യി​രി​ക്ക​ണം ന​മ്മ​ൾ സ്വ​പ്നം കാണേ​ണ്ട പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന്..​പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ,മ​ഹാ​മാ​രി​ക​ൾ,ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ മ​ന​പൂ​ർ​വ്വം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച വ​ർ​ഗ്ഗീ​യ ക​ലാ​പം..​എ​ല്ലാ ദു​ര​ന്ത​മു​ഖ​ത്തും ത​ള്ള കോ​ഴി കു​ഞ്ഞു​ങ്ങ​ളെ കാ​ത്ത് ര​ക്ഷി​ക്കു​പോ​ലെ ഞ​ങ്ങ​ളെ നി​ശ്ച​യ​ദാ​ർ​ഡ്യ​ത്തി​ന്‍റെ ആ ​വ​ലി​യ ചി​റ​കി​ന​ടി​യി​ൽ അ​യാ​ൾ സം​ര​ക്ഷി​ച്ചു...​ഈ മ​നു​ഷ്യ​നാ​ണ് ഞ​ങ്ങ​ളു​ടെ ക​രു​ത്ത് ...ഈ ​സ​ഖാ​വാ​ണ് ഞ​ങ്ങ​ളു​ടെ ധൈ​ര്യം...​ഇ​നി​യും ഞ​ങ്ങ​ൾ മു​ന്നോ​ട്ട് ത​ന്നെ പോ​കും....​ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്...

കേ​ര​ളാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യ​മാ​ണ് എ​ല്‍​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ള്‍ 99 മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫി​നാ​ണ് വി​ജ​യം. 41 ഇ​ട​ങ്ങ​ളി​ല്‍ യു​ഡി​എ​ഫും മു​ന്നേ​റു​ന്നു. നി​ല​വി​ല്‍ എ​ന്‍​ഡി​എ ഒ​രു മ​ണ്ഡ​ല​ത്തി​ലും ലീ​ഡ് ചെ​യ്യു​ന്നി​ല്ല.