വി​ട്ടു​കൊ​ടു​ക്കാ​തെ ദി​ദീ..​ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത

05:05 PM May 02, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: ബി​ജെ​പി​യു​ടെ സു​വേ​ന്ദു അ​ധി​കാ​രി ഉ‍​യ​ർ​ത്തി​യ ക​ടു​ത്ത വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന് ന​ന്ദി​ഗ്രാ​മി​ൽ മ​മ​താ ബാ​ന​ർ​ജി വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു. 1,200ലേ​റെ വോ​ട്ടു​ക​ൾ​ക്കാ​ണ് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ജ​യം. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു​ഘ​ട്ട​ത്തി​ൽ മ​മ​ത പി​ന്നി​ലാ​യെ​ങ്കി​ലും അ​വ​സാ​ന ലാ​പ്പി​ൽ മ​മ​ത മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നേ​റ്റ​ത്തി​നി​ട​യി​ലും ന​ന്ദി​ഗ്രാ​മി​ൽ മ​മ​താ ബാ​ന​ർ​ജി പി​ന്നോ​ട്ടു​പോ​യ​ത് ടി​എം​സി​യെ ഞെ​ട്ടി​ച്ചി​രു​ന്നു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന സു​വേ​ന്ദു അ​ധി​കാ​രി​ക്കെ​തി​രെ ന​ന്ദി​ഗ്രാ​മി​ല്‍ മ​മ​ത രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. സു​വേ​ന്ദു അ​ധി​കാ​രി​ക്ക് മ​റു​പ​ടി ന​ല്‍​കാ​നാ​യാ​ണ് മ​മ​ത ഭ​വാ​നി​പു​ര്‍ ഉ​പേ​ക്ഷി​ച്ച് ന​ന്ദി​ഗ്രാ​മി​ല്‍ മ​ത്സ​രി​ച്ച​ത്.

അ​തേ​സ​മ​യം, ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 292 മ​ണ്ഡ​ല​ങ്ങ​ളി​ലെ ലീ​ഡ് നി​ല പു​റ​ത്തു​വ​രു​മ്പോ​ൾ തൃ​ണ​മൂ​ൽ 212 സീ​റ്റു​ക​ളി​ൽ മു​ന്നി​ലാ​ണ്. ബി​ജെ​പി 77 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ർ മൂ​ന്നു സീ​റ്റു​ക​ളി​ലു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.