ക്യാ​പ്റ്റ​ന് സെ​ഞ്ചു​റി..! എ​ൽ​ഡി​എ​ഫ് ലീ​ഡ് നൂ​റ് സീ​റ്റു​ക​ളി​ൽ

03:37 PM May 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ർ ഭ​ര​ണം ഉ​റ​പ്പി​ച്ച സി​പി​എം നൂ​റ് സീ​റ്റി​ലേ​ക്ക് ലീ​ഡ് നി​ല ഉ​യ​ർ​ത്തി. നാ​ൽ​പ്പ​തു സീ​റ്റി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. എ​ൻ​ഡി​എ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​യി.

ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട പി​ണ​റാ​യി വി​ജ​യ​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും. പി​ണ​റാ​യി​യു​ടെ താ​ര​പ​രി​വേ​ഷ​ത്തി​ൽ യു​ഡി​എ​ഫ് ത​ക​ർ​ന്ന‌​ടി​യു​ക​യാ​യി​രു​ന്നു.

പ​ത്തോ​ളം ജി​ല്ല​ക​ളി​ൽ ഇ​ട​തു കാ​റ്റാ​ണ് വീ​ശി​യ​ത്. മ​ല​പ്പു​റം, വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് മു​ന്നി​ല്‍ വ​ന്ന​ത്. അ​തേ​സ​മ​യം, ഒ​രു സീ​റ്റു പോ​ലും നേ​ടാ​നാ​കാ​തെ പോ​യ​ത് ബി​ജെ​പി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി.