ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ ത​രം​ഗം; ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത തി​രി​ച്ചു വ​രു​ന്നു

03:20 PM May 02, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: ന​ന്ദി​ഗ്രാ​മി​ൽ ലീ​ഡ് തി​രി​ച്ച് പി​ടി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ മ​മ​ത​യു​ടെ വി​ശ്വ​സ്ഥ​ൻ സു​വേ​ന്ദു അ​ധി​കാ​രി​യാ​യി​രു​ന്നു മ​മ​ത​യു​ടെ ന​ന്ദി​ഗ്രാ​മി​ലെ മു​ഖ്യ​എ​തി​രാ​ളി. 15-ാം റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​മ്പോ​ൾ മ​മ​താ ബാ​ന​ർ​ജി 8,000 വോ​ട്ടു​ക​ൾ​ക്കാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് ആ​ദ്യ​മ​ണി​ക്കൂ​റി​ൽ സു​വേ​ന്ദു അ​ധി​കാ​രി വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ​ത് തൃ​ണ​മൂ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ ഞെ​ട്ട​ലാ​ണ് ഉ​ള​വാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​മ​ത ലീ​ഡ് തി​രി​കെ പി​ടി​ക്കു​ന്നു​വെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ച്ച വി​വ​രം.

ആ​കെ​യു​ള്ള 292 സീ​റ്റു​ക​ളി​ൽ 202 സീ​റ്റി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം. ബി​ജെ​പി 86 സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ്-​സി​പി​എം സ​ഖ്യം ര​ണ്ട് സീ​റ്റി​ലും മു​ന്നേ​റു​ന്നു.