കണ്ണൂർ: മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ലീഡ് അറുപതിനായിരം കടന്നു. 61,000 വോട്ടിന്റെ ലീഡാണ് അവർ നേടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കെ.കെ. ശൈലജ നീങ്ങുന്നത്.
2016ൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നുമാണ് കെ.കെ. ശൈലജ വിജയിച്ചത്. പിന്നീട്, മണ്ഡലം മാറി മട്ടന്നൂരിൽ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ജനങ്ങളുടെ റാണി..! കെ.കെ. ശൈലജയുടെ ലീഡ് അറുപതിനായിരം കടന്നു
03:07 PM May 02, 2021 | Deepika.com