കോൽക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം. തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പായി. അതിനിടെ നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിക്ക് എതിരെ മമത പിന്നിലായത് ടിഎംസിയെ ഞെട്ടിച്ചിരുന്നു.
എന്നാല്‍ വോട്ടെണ്ണൽ 14 റൗണ്ട് പിന്നിട്ടപ്പോൾ മമത ലീഡ് തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത ഭവാനിപുര്‍ ഉപേക്ഷിച്ച് നന്ദിഗ്രാമില്‍ മത്സരിച്ചത്.
ബംഗാളിൽ തൃണമൂൽ വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. 292 മണ്ഡലങ്ങളിലെ ലീഡ് നില പുറത്തുവരുമ്പോൾ തൃണമൂൽ 209 സീറ്റുകളിൽ മുന്നിലാണ്. ബിജെപി 80 സീറ്റുകളിലും മറ്റുള്ളവർ മൂന്നു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
നന്ദിഗ്രാമില്‍ ലീഡ് തിരിച്ചു പിടിച്ച് മമതാ ബാനര്‍ജി; തൃണമൂൽ മുന്നേറുന്നു
05:06 PM May 02, 2021 | Deepika.com