കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് അരലക്ഷത്തിലേക്ക് അടുക്കുന്നു. നിലവിൽ 47,000ത്തിലധികം വോട്ടിന്റെ ലീഡാണ് അദ്ദേഹം നേടിയത്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ഷൈലജയുടെ ലീഡ് നിലയും അറുപതിനായിരം കടന്നിട്ടുണ്ട്.
അതേസമയം, വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് അലയടിക്കുന്നത്. നിലവില്‍ 97 സീറ്റിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. 43 സീറ്റുകളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ ഒരു മണ്ഡലത്തിലും എന്‍ഡിഎ ലീഡ് ചെയ്യുന്നില്ല.
മിന്നൽപ്പിണറായി..! ധർമടത്ത് മുഖ്യമന്ത്രിയുടെ ലീഡ് അരലക്ഷത്തിലേക്ക്
03:01 PM May 02, 2021 | Deepika.com