ആ​സാ​മി​ൽ എ​ൻ​ഡി​എ മു​ന്നി​ൽ; തി​രി​ച്ച​ടി നേ​രി​ട്ട് കോ​ൺ​ഗ്ര​സ് സ​ഖ്യം

02:41 PM May 02, 2021 | Deepika.com
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ലീ​ഡ് നി​ല വ​രു​മ്പോ​ൾ ബി​ജെ​പി ന​യി​ക്കു​ന്ന എ​ൻ​ഡി​എ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക്. എ​ൻ​ഡി​എ 75 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ​ഖ്യം 49 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ർ ര​ണ്ട് സീ​റ്റു​ക​ളി​ലും മു​ന്നി​ലാ​ണ്.

126 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​സാ​മി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മ​ജൂ​ലി​യി​ൽ മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളും ജാ​ലു​ക്ബാ​രി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​യും ലീ​ഡ് ചെ​യ്യു​ക​യാ​ണ്. അ​തേ​സ​മ​യം, ആ​സാം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് റി​പു​ൺ ബോ​റ, പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​ബ​ബ്ര​താ സ​യ്കി​യ പി​ന്നി​ലാ​ണ്.

മാ​ർ​ച്ച് 27 മു​ത​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 82.04 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.