പാലാ: പരാജയം അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. വിജയത്തിൽ മാണി സി. കാപ്പനെ അഭിനന്ദിക്കുന്നുവെന്നും ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, പാലായിൽ നടന്നത് വോട്ടുകച്ചവടമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പാലായിൽ വോട്ടു കച്ചവടം നടത്തിയെന്നും വോട്ടിന്റെ കണക്കു നോക്കിയാൽ ഇതു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 26,000 വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പിൽ 24,000 വോട്ടുകളും നേടിയ ബിജെപിക്ക് ഇത്തവണ കിട്ടിയത് വെറും 10,000 വോട്ടുകൾ മാത്രമാണ്. ബിജെപി യുഡിഎഫിനു വോട്ടുകച്ചവടം നടത്തിയെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലായിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്നു ജോസ് കെ. മാണി
02:30 PM May 02, 2021 | Deepika.com