ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ കുതിക്കുന്നു. 234 അംഗ നിയമസഭയിൽ 232 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോൾ ഡിഎംകെ 139 സീറ്റുകളിൽ മുന്നിലാണ്. അണ്ണാഡിഎംകെ 91 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ഡിഎംകെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പിടിച്ചേക്കുമെന്നാണ് ഫലസൂചനകൾ പറയുന്നത്.
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ എന്നിവരും മുന്നിലാണ്. അതേസമയം, ടി.ടി.വി. ദിനകരന്റെ എഎംഎംകെയ്ക്ക് ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല.
തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥി ഖുഷ്ബുവും ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും തിരിച്ചടി നേരിടുകയാണ്.
തമിഴ്നാട്ടിൽ ഡിഎംകെ കേവല ഭൂരിപക്ഷത്തിലേക്ക്; 139 സീറ്റുകളിൽ മുന്നിൽ
02:30 PM May 02, 2021 | Deepika.com