ലീഡ് അയ്യായിരം കടന്നു; പാലായിൽ കാപ്പന് ഞെട്ടിക്കുന്ന മുന്നേറ്റം
10:24 AM May 02, 2021 | Deepika.com
കോട്ടയം: പാലായിൽ വൻ ലീഡ് ഉയർത്തി യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ. കാപ്പന്റെ ലീഡ് 5,000 കടന്നു. ഇടതുപക്ഷ സ്വാധീന മേഖലകളിൽ കാപ്പൻ മുന്നേറ്റം നടത്തിയതാണ് ജോസ് കെ. മാണിക്ക് തിരിച്ചടിയായത്. വോട്ടെണ്ണി ആദ്യ മണിക്കൂറിൽ ജോസ് കെ. മാണി മുന്നിൽ വന്നെങ്കിലും കാപ്പൻ നായകീയമായി മുന്നേറുകയാണ്.