യു​ഡി​എ​ഫിന് 46 സീ​റ്റു​ക​ളി​ൽ മുൻതൂക്കം

08:38 AM May 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ‌നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ പു​തു​പ്പ​ള്ളി​യും ഹ​രി​പ്പാ​ടും പി​റ​വ​വും ഉ​ൾ​പ്പ​ടെ 43 സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു.

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി, പി​റ​വ​ത്ത് അ​നൂ​പ് ജേ​ക്ക​ബ്, അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ.​ബാ​ബു, ഹ​രി​പ്പാ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല, ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫ്, പ​ത്ത​നാ​പു​ര​ത്ത് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫ്, പ​റ​വൂ​രി​ൽ വി.​ഡി. സ​തീ​ശ​ൻ, തൃ​ത്താ​ല​യി​ൽ വി.​ടി. ബ​ൽ​റാം എ​ന്നി​ങ്ങ​നെ 43 സീ​റ്റു​ക​ളി​ലാ​ണ് യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ.