തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വൈകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മാതാക്കളില്‍ നിന്ന് വാക്സിന് വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 18 വയസിനുമുകളിലുള്ളവര്ക്ക വാക്സിനേഷന് നടത്തണമെങ്കില്‍ 93 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്സിന് നല്‍കേണ്ടതായി വരും. 45 വയസിനുമുകളിലുള്ളത് 30 കോടി ആളുകളാണ്. അതില്‍ 12.95 കോടി ആളുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാക്സിന് ലഭ്യമാക്കിയിട്ടുള്ളത്.
കേരളത്തില്‍ മേയ് 30നുള്ളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അതിനാവശ്യമായ വാക്സിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇതുവരെ രണ്ടാമത്തെ ഡോസ്കൂടി കണക്കിലെടുത്താല്‍ 74 ലക്ഷത്തില്‍പരം ഡോസുകള്‍ വിതരണം ചെയ്തു. കൂടുതല്‍ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു കരുതുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വൈകും
11:18 PM May 01, 2021 | Deepika.com