വോ​ട്ടെ​ണ്ണ​ല്‍: ചൊ​വ്വാ​ഴ്ച വ​രെ കൂ​ട്ടം കൂ​ടു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും ഒ​ഴി​വാക്ക​ണ​മെ​ന്ന് ഡി​ജി​പി

10:17 PM May 01, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച വ​രെ ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും ഹൈ​ക്കോ​ട​തി വി​ല​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള​ള ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​ർ ഞാ​യ​റാ​ഴ്ച മു​ത​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കും. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്കും. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ അ​ർ​ബ​ൻ ക​മാ​ൻ​ഡോ വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡ് ഡി​ഐ​ജി ക്ക് ​നി​ർ​ദേ​ശം ന​ൽ​കി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ആ​ക്റ്റ്, കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി ഓ​ർ​ഡി​ന​ൻ​സ്, ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം എ​ന്നി​വ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച വ​രെ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും.