തൃ​ശൂ​രി​ൽ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​ന് ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു

10:12 PM May 01, 2021 | Deepika.com
തൃ​ശൂ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​ന് ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന എ​ല്ലാ സി​ലി​ണ്ട​റു​ക​ളും ഡീ​ല​ർ​മാ​ർ മേ​യ് മൂ​ന്നാം തീ​യ​തി അ​ഞ്ചി​നു​ള്ളി​ൽ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക്‌ കൈ​മാ​റ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ‍​യു​ന്നു. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സി​ലി​ണ്ട​റു​ക​ൾ കൈ​മാ​റാ​തെ കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്കാ​യി ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സു​ഫി​യാ​ൻ അ​ഹ​മ്മ​ദ് ക​ൺ​വീ​ന​ർ ആ​യ ഒ​രു ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് താ​ലൂ​ക്ക്‌ ത​ഹ​സീ​ൽ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്