മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ തെ​ര. ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ

09:56 PM May 01, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. തെ​ര.​ക​മ്മീ​ഷ​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

ഹ​ർ​ജി മേ​യ് മൂ​ന്നി​ന് പ​രി​ഗ​ണി​ക്കും. കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന് കാ​ര​ണം തെ​ര. ക​മ്മീ​ഷ​ൻ മാ​ത്ര​മാ​ണെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​മ്മീ​ഷ​ന് ക​ഴി​ഞ്ഞി​ല്ല. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ക​മ്മീ​ഷ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.