തിരുവനന്തപുരം: എണ്ണുന്ന ഓരോ തപാൽ വോട്ടുകളും കൗണ്ടിംഗ് ഏജന്റുമാരെ കാണിക്കണമെന്നും അന്തിമ ഫല പ്രഖ്യാപനം വരുന്നതിന് മുൻപ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സംസ്ഥാനത്തെ പോസ്റ്റൽ ബാലറ്റുകളുടെ പിന്തുണയുള്ള അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർക്ക് ചെന്നിത്തല കത്തയച്ചു.
വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം. പോസ്റ്റൽ ബാലറ്റുകളിലെ മാർക്കിംഗ് കൗണ്ടിംഗ് ഏജന്റുമാരുടെ മുന്നിൽ പ്രദർശിപ്പിക്കണം. ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങൾ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം. തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം കത്തിൽ ഉന്നയിച്ചു.
തപാൽ വോട്ടുകള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിക്കണം: തെര.കമ്മീഷന് ചെന്നിത്തലയുടെ കത്ത്
09:34 PM May 01, 2021 | Deepika.com