കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

07:59 PM May 01, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വീ​ട്ട​മ്മ​മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, വ​നി​താ സെ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വീ​ട്ട​മ്മ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കോ​വി​ഡ് അ​വ​ബോ​ധ​ന ക്ലാ​സു​ക​ൾ ന​ൽ​കും. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ങ്ങ​ളും സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ സ്ത്രീ​ക​ളെ സ​ജ്ജ​രാ​ക്കും.

കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കാ​നും ഗ്രാ​മ​ങ്ങ​ളി​ലെ വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.