തിരുവനന്തപുരം: ഡബിൾ മാസ്ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാൽവ് ഘടിപ്പിച്ച മാസ്കുകൾ ധരിക്കുന്നത് പരിപൂർണമായി ഒഴിവാക്കണം. എക്സ്ഹലേഷൻ വാൽവുള്ള മാസ്കുകൾ ഇവിടെ നിരോധിക്കപ്പെട്ടതാണ്. എൻ 95 മാസ്ക്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ സർജിക്കൽ മാസ്കിനു മുകളിൽ തുണി മാസ്കു ധരിക്കുകയോ ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജൻ വീട്ടിൽ ഉത്പാദിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതെല്ലാം അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണ്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ പ്രചാരണം നടത്തരുത്. ഇതിൽ കുടുങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡബിൾ മാസ്ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
07:53 PM May 01, 2021 | Deepika.com