തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ച വരാനിരിക്കെ തുടർഭരണം ഉണ്ടായാൽ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച തന്നെ പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന് നിർദേശം നൽകിയതായും വാർത്തകളുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് എത്രയും വേഗത്തിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക.
പിണറായിക്ക് സംശയമൊന്നുമില്ല, സത്യപ്രതിജ്ഞ തിങ്കളാഴ്ച..! പൊതുഭരണവകുപ്പിന് നിർദേശം
11:43 AM May 01, 2021 | Deepika.com