സി​ദ്ദി​ഖ് കാ​പ്പ​നെ ഡ​ൽ​ഹി എ​യിം​സി​ലേ​ക്ക് മാ​റ്റി

10:08 AM May 01, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​പി പോ​ലീ​സ് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി എ​യിം​സി​ലേ​ക്ക് മാ​റ്റി. സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഒ​രു ഡെ​പ്യൂ​ട്ടി ജ​യി​ല​റെ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ​യും കാ​പ്പ​നോ​ടൊ​പ്പം ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സി​ദ്ദി​ഖ് കാ​പ്പ​നെ ഡ​ൽ​ഹി​യി​ലെ എ​യിം​സി​ലേ​ക്കോ ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കോ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്കോ മാ​റ്റ​ണ​മെ​ന്നാ​ണ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശി​ച്ച​ത്.

ചി​കി​ത്സ​യ്ക്കു ശേ​ഷം സി​ദ്ദി​ഖ് കാ​പ്പ​നെ ജ​യി​ലി​ലേ​ക്കു മാ​റ്റാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. യു​പി സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പ് ത​ള്ളി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.