മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

09:43 AM May 01, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. ഒ​രു പ​ക്ഷേ പി​ന്നീ​ട് ലോ​ക്ക്ഡൗ​ൺ വേ​ണ്ടി വ​ന്നേ​ക്കാം. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​ത് ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​തെ​ന്നും താ​ക്ക​റെ പ​റ​ഞ്ഞു.

നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ രോ​ഗ​വ്യാ​പ​നം ഒരു പരിധിവരെ പി​ടി​ച്ച് നി​ർ​ത്തി​യി​ട്ടു​ണ്ട്. 6.5 ല​ക്ഷ​മെ​ന്ന സം​ഖ്യ​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം നി​ൽ​ക്കു​കയാണ്. ന​മു​ക്ക് ഒ​രു​മി​ച്ച് കോ​വി​ഡി​നെ നേ​രി​ടാ​മെ​ന്നും താ​ക്ക​റെ പ​റ​ഞ്ഞു.