ന്യൂഡൽഹി: ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ (ഐഐഎസ്) മുതിർന്ന ഉദ്യോഗസ്ഥനും റജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് പ്രസ് റജിസ്ട്രാറുമായ പുഷ്പാവന്ത് ശർമ (58) കോവിഡ് ബാധിച്ചു മരിച്ചു. നോയിഡയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
കോവിഡ് ബാധിച്ചു മരിക്കുന്ന നാലാമത്തെ ഐഐഎസ് ഉദ്യോഗസ്ഥനാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവിഡ്: മുതിർന്ന ഐഐഎസ് ഉദ്യോഗസ്ഥൻ പുഷ്പാവന്ത് ശർമ അന്തരിച്ചു
01:50 AM May 01, 2021 | Deepika.com