എ​റ​ണാ​കു​ള​ത്ത് സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം

10:35 PM Apr 30, 2021 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം. സം​സ്ഥാ​ന ത​ല വി​ദ​ഗ്ധ സ​മി​തി​ക്ക് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച് ശി​പാ​ർ​ശ ചെ​യ്തു.

ഇ​പ്പോ​ഴു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​കു​തി അ​ട​ച്ചി​ടും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. അ​ഗ്നി​ശ​മ​ന​സേ​ന, നാ​വി​ക​സേ​ന എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.