മേ​യ് ദി​നാ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

09:00 PM Apr 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മേ​യ് ദി​നാ​ശം​സ നേ​ർ​ന്നു. തൊ​ഴി​ലാ​ളി​ക​ൾ നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​ങ്ങ​ൾ പ​ല​തും ക​വ​ർ​ന്നെ​ടു​ക്കാ​ൻ വ​ലി​യ​തോ​തി​ൽ ശ്ര​മം ന​ട​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്.

മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഐ​ക്യം ത​ക​ർ​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു. ഇ​ത്ത​രം ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ​യും വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് തൊ​ഴി​ലാ​ളി വ​ർ​ഗം കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട കാ​ല​മാ​ണി​ത്.

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​യാ​സം നേ​രി​ടു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളാ​ണ്. മ​ഹാ​മാ​രി നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ട്ടി​റ​ങ്ങി​യാ​വ​ട്ടെ ഇ​ത്ത​വ​ണ​ത്തെ തൊ​ഴി​ലാ​ളി ദി​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.