കോൽക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ ഭാഗിക ലോക്ക്ഡൗണ്‍. ഷോപ്പിംഗ് കോംപ്ലക്സുകൾ, ബ്യൂട്ടിപാർലറുകൾ, സിനിമ ഹാൾ, കായിക പരിശീലന കേന്ദ്രങ്ങൾ, സ്പാ എന്നിവ അടഞ്ഞു കിടക്കും.
മാർക്കറ്റുകൾക്ക് അഞ്ച് മണിക്കൂർ മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയും ആയിരിക്കും മാർക്കറ്റുകൾ തുറന്നിരിക്കുക.
റെസ്റ്റോറന്റുകൾ, ബാർ, ജിം, നീന്തൽകുളം എന്നിവ അടച്ചിടും. ഹോം ഡെലിവറികളും ഓണ്‍ലൈൻ സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്. അതേസമയം എല്ലാ ആഘോഷങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ഭാഗിക ലോക്ക്ഡൗണ്‍
08:10 PM Apr 30, 2021 | Deepika.com