ചെന്നൈ: തമിഴ് നടൻ ആർഎസ്ജി ചെല്ലദുരൈ (84) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകുന്നേരം ചെന്നൈ പെരിയാർ നഗറിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം.
തമിഴ് സിനിമയിലേ സുപ്രധാന സഹതാരങ്ങളിൽ ഒരാളായിരുന്ന ചെല്ലദുരൈ നൂറിലധികം സിനിമകളിലാണ് വേഷമണിഞ്ഞിരിക്കുന്നത്. വിജയ് ചിത്രങ്ങളായ കത്തി, തെരി, ധനുഷ് നായകനായ മാരി തുടങ്ങിയ സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
തമിഴ് നടൻ ആർഎസ്ജി ചെല്ലദുരൈ അന്തരിച്ചു
05:39 PM Apr 30, 2021 | Deepika.com