ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​നാ​യി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വേ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

04:52 PM Apr 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഡ​ൽ​ഹി​യി​ൽ ഓ​ക്സി​ജ​ന്‍റെ വി​ത​ര​ണ​ത്തി​നാ​യി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വേ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഓ​ക്സി​ജ​ൻ വി​ത​ര​ണ​ക്കാ​രേ​യും ആ​ശു​പ​ത്രി​ക​ളെ​യും ബ​ന്ധി​പ്പി​ക്കാ​നാ​ണി​ത്. ഇ​ത് ഓ​ക്സി​ജ​ൻ വി​ത​ര​ണം സു​താ​ര്യ​മാ​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഡ​ൽ​ഹി​യി​ൽ പ​ല ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ട് അ​ത്യാ​ഹി​ത​വി​ഭാ​ഗം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ശ്വാ​സം​മു​ട്ട​ലോ​ടെ​യാ​ണ് പ​ല രോ​ഗി​ക​ളും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​ത്. എ​ല്ലാ​വ​ര്‍​ക്കും ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​മു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ടു​ന്ന​ത്.