കൊച്ചി: സംസ്ഥാനത്ത് മേയ് ഒന്ന് മുതൽ നാല് വരെ ഒരു തരത്തിലുമുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് കോടതി. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. പോലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണം. അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.
ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്; മേയ് ഒന്ന് മുതൽ നാല് വരെ കർശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി
03:30 PM Apr 30, 2021 | Deepika.com