ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധന നി​ര​ക്ക് കു​റ​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി

03:07 PM Apr 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഉ​ത്ത​ര​വ് ല​ഭി​ക്കാ​തെ നി​ര​ക്ക് കു​റ​യ്ക്കി​ല്ലെ​ന്ന് ലാ​ബു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് 1,700ൽ ​നി​ന്നും 500 ആ​ക്കി​യാ​ണ് കു​റ​ച്ച​ത്. നേ​ര​ത്തെ, നി​ര​ക്ക് കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടും ഉ​ത്ത​ര​വി​റ​ങ്ങാ​ത്ത​തി​ൽ പ്ര​തി​പ​ക്ഷം അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അം​ഗീ​ക​രി​ച്ച ടെ​സ്റ്റ് കി​റ്റു​ക​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് പ​രി​ശോ​ധ​നാ നി​ര​ക്ക് കു​റ​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ വ്യാ​ഴാ​ഴ്ച വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​തി​നു ശേ​ഷ​വും സ്വ​കാ​ര്യ ലാ​ബു​ക​ൾ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് 1,700 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.