വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ സ്ഥിതി ദുഖിപ്പിക്കുന്നതാണ്. രോഗികൾക്ക് ഓക്സിജനോ മരുന്നുകളോ ലഭിക്കുന്നില്ല. കോവിഡ് ബാധിച്ച തന്റെ സുഹൃത്ത് ഓക്സിജനോ വെന്റിലേറ്ററോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന് ആവശ്യമുള്ള റെംഡെസിവിർ എവിടെ നിന്നാണ് വാങ്ങേണ്ടത് എന്ന് അറിയില്ല.
സർക്കാരും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല. ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ആരെയും സഹായിക്കാന്‍ കഴിയാത്തതില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അതിയായ ലജ്ജ തോന്നുന്നു. ആവശ്യമായ സഹായം നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ല.
ആറാമത്തെ തവണ എംഎല്‍എയായ ഒരാളായിട്ട് പോലും തന്റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ ഒരാളും തയാറാവുന്നില്ല. രാഷ്ട്രപതി ഭരണം അടിയന്തരമായി നടപ്പാക്കണമെന്ന് ഞാൻ ഡൽഹി ഹൈക്കോടതിയോട് അഭ്യർത്ഥിക്കുന്നു.ഷോയിബ് ഇഖ്ബാല്‍ പറഞ്ഞു.