കെ.​വി. ആ​ന​ന്ദി​ന് കോ​വി​ഡ്; മൃതദേഹം സംസ്കരിച്ചു

01:40 PM Apr 30, 2021 | Deepika.com
ചെ​ന്നൈ: അ​ന്ത​രി​ച്ച ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ കെ.​വി. ആ​ന​ന്ദി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കി​യി​ല്ല.

എ​ന്നാ​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​ന് ബ​ന്ധു​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കി. ചെ​ന്നൈ​യി​ലെ ബ​സ​ന്ത് ന​ഗ​ർ ശ്മ​സാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

ര​ണ്ടാ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ആ​ന​ന്ദി​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ന​ന്ദി​ന് ശ്വാ​സ​ത​ട​സ​വും നെ​ഞ്ചു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​ത്.

ശാ​രീ​രി​കാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ആ​ന​ന്ദ് സ്വ​യം കാ​ർ ഓ​ടി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.