ആലപ്പുഴ: സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. സംഭവത്തിൽ മാന്നാർ പോലീസ് രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. രാജേഷ് പ്രഭാകർ, ഹാരിസ് എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ ആസുത്രണം ചെയ്തത് ഇവരാണെന്ന് പോലീസ് അറിയിച്ചു.
കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതി മുഹമ്മദ് ഹനീഫിനെ ഇനിയും പിടികൂടിയിട്ടില്ല. ഇയാൾ വിദേശത്താണ്. ഗൾഫിൽ നിന്ന് കൊണ്ടുവന്ന ഒന്നര കിലോ സ്വർണ്ണം കേരളത്തിലെ സംഘത്തിന് നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായി പോലീസ് പറയുന്നത്. ഇഡിയും കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്.
സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടു പേർ കൂടി അറസ്റ്റിൽ
01:12 PM Apr 30, 2021 | Deepika.com