വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ക്ക​രു​ത്; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

01:07 PM Apr 30, 2021 | Deepika.com
ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ക്ക​രു​തെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഗു​രു​ത​ര​മാ​യി വ​ർ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ എ​ല്ലാ​വ​രും വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫ​ല​പ്ര​ഖ്യാ​പ​നം വീ​ട്ടി​ലി​രു​ന്ന് കാ​ണ​ണ​മെ​ന്നും ആ​ഘോ​ഷ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.