തിരുവനന്തപുരം: എൽഡിഎഫ് തുടർഭരണം കേരളത്തിലെ സമൂഹം ആഗ്രഹിക്കുന്നുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ജനങ്ങളുടെ മനസാണ് എക്സിറ്റ് പോൾ ഫലത്തിൽ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഞായറാഴ്ച യഥാർത്ഥ വിജയം നേടും. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർഭരണം കേരള സമൂഹം ആഗ്രഹിക്കുന്നു: എ. വിജയരാഘവൻ
12:08 PM Apr 30, 2021 | Deepika.com