യോ​ഗി ആ​ദി​ത്യ​നാ​ഥ് കോ​വി​ഡ് മു​ക്ത​നാ​യി

11:19 AM Apr 30, 2021 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് കോ​വി​ഡ് മു​ക്ത​നാ​യി. ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ഏ​പ്രി​ൽ 13ന് ​യോ​ഗി ആ​ദി​ത്യ​നാ​ഥ് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ത​നി​ക്കു കോ​വി​ഡ് നെ​ഗ​റ്റി​വ് ആ​യ​താ​യും ത​നി​ക്കൊ​പ്പം നി​ല്‍​ക്കു​ക​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ആ​ദി​ത്യ​നാ​ഥ് ട്വീ​റ്റ് ചെ​യ്തു.