മു​ൻ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യു​ടെ മ​ര​ണം ചി​കി​ത്സ ല​ഭി​ക്കാ​തെ; ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ

10:09 AM Apr 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യു​ടെ മ​ര​ണം ചി​കി​ത്സ ല​ഭി​ക്കാ​ത​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. മൊ​സാം​ബി​ക്, അ​ൽ​ജീ​രി​യ, ബ്രൂ​ണെ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്ന അ​ശോ​ക് അം​റോ​ഹി​യാ​ണ് ഈ ​മാ​സം 27ന് ​ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

എ​ന്നാ​ൽ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് കാ​റി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്ത് നി​ന്ന് അ​വ​സാ​നം ചി​കി​ത്സ ല​ഭി​ക്കാ​തെ കാ​റി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ പ​ല​ത​വ​ണ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ക​യും അ​തോ​ടെ ഒ​രു ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ആ​ശു​പ​ത്രി​യു​ടെ കാ‍​ർ പാ​ർ​ക്കിം​ഗി​ൽ കാ​റി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം വ​ന്ന് അ​ദ്ദേ​ഹം മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

അ​ശോ​ക് അം​റോ​ഹി​യു​ടെ മ​ര​ണ​ത്തി​ൽ നേ​ര​ത്തേ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ഇ​തു​വ​രെ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.