കൊച്ചി: പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ പ്രതിയായ ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ കണ്ടെത്താൻ റെയിൽവേ പോലീസാണ് നോട്ടീസ് ഇറക്കിയത്.
പ്രതിയെ ഉടൻ പിടികൂടുമെന്ന് റെയിൽവേ പോലീസ് സുപ്രണ്ട് എസ്. രാജേന്ദ്രൻ പറഞ്ഞിരുന്നു. രണ്ട് ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന ഇരുപത് അംഗം സംഘമാണ് തെരച്ചിൽ നടത്തുന്നത്.
ബുധനാഴ്ച രാവിലെ ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുളന്തുരുത്തി സ്വദേശിനി ആശയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമി ആശയുടെ ആഭരണം കവർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഐസിയുവിലാണ്. യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്.
ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ്
01:15 PM Apr 30, 2021 | Deepika.com