ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ 11ന് ചേരുന്ന യോഗത്തിൽ കോവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ സാഹചര്യം വിലയിരുത്തും. ഓക്സിജൻ പ്രതിസന്ധി, വാക്സിൻ ക്ഷാമം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യും.
നേരത്തെ, രാജ്യത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി പ്രധാന ഉദ്യോഗസ്ഥരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, വാക്സിൻ നിർമാതാക്കൾ, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ ഉന്നതർ എന്നിവരുമായും അദ്ദേഹം മുമ്പ് കൂടിക്കാഴ്ച നടത്തി.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച് ആരോഗ്യസെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കോവിഡ്; പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന്
09:34 AM Apr 30, 2021 | Deepika.com