കോ​വി​ഡി​നെ നേ​രി​ടാ​ൻ സൈ​ന്യം താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ ഒ​രു​ക്കു​ന്നു

01:30 AM Apr 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ നേ​രി​ടാ​ൻ രാ​ജ്യ​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൈ​ന്യം ആ​ശു​പ​ത്രി​ക​ൾ ഒ​രു​ക്കു​ന്നു. ത​ങ്ങ​ളു​ടെ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന് സാ​ധ്യ​മാ​വു​ന്ന ഇ​ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ൾ തു​റ​ക്കു​മെ​ന്നും ആ​ളു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത സൈ​നി​ക ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ളും വാ​ഹ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സൈ​ന്യം കാ​യി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന് ജ​ന​റ​ൽ ന​ര​വ​നെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.