കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച വ​യോ​ധി​ക​യെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മ​ക​ൻ

10:55 PM Apr 29, 2021 | Deepika.com
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച വ​യോ​ധി​ക​യെ മ​ക​ൻ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. തൊ​ടു​പു​ഴ​ക്ക് സ​മീ​പം ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ തൊ​ണ്ടി​ക്കു​ഴ​യി​ലാ​ണ് സം​ഭ​വം.

മ​റ്റൊ​രു മ​ക​നൊ​പ്പ​മാ​യി​രു​ന്നു 85കാ​രി​യാ​യ വ​യോ​ധി​ക താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മ​ക​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ താ​മ​സം മ​റ്റൊ​രു മ​ക​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​റ്റി. എ​ന്നാ​ൽ ഇ​യാ​ൾ വ്യാ​ഴാ​ഴ്ച തൊ​ണ്ടി​ക്കു​ഴ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി അ​മ്മ​യെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ ആ​ശ പ്ര​വ​ർ​ത്ത​ക​യും പ​ഞ്ചാ​യ​ത്ത് അം​ഗ​വും പോ​ലീ​സും ചേ​ർ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി. ഇ​വ​ർ​ക്ക് പ​നി​യും ശ്വാ​സം​മു​ട്ട​ലു​മു​ണ്ട്. ഇ​വ​രെ ആ​ദ്യം താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലേ​ക്കു മാ​റ്റി. ഇ​വ​രെ അ​ടു​ത്ത ദി​വ​സം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കും.

സം​ഭ​വ​ത്തി​ൽ മ​ക​നെ​തി​രെ ഇ​ട​വെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ തൊ​ടു​പു​ഴ സി​ഐ​ക്ക് പ​രാ​തി ന​ൽ​കി.