ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി കർണടക. സംസ്ഥാനത്ത് ഇന്ന് 35,024 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 270 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 14,74,846 ആയി. മരണസംഖ്യ 15,306 ആയി ഉയർന്നു.
19,637 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ബുധനാഴ്ച 14,142 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 11,10,025 ആയി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 3,49,496 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,75,816 കോവിഡ് ടെസ്റ്റുകൾ നടത്തി. കർണാടകയിൽ 93,96,115 പേർക്ക് വാക്സിനേഷൻ നൽകി.
കർണാടകയിലും സ്ഥിതിരൂക്ഷം; 24 മണിക്കൂറിനിടെ 35,024 കേസുകൾ
10:12 PM Apr 29, 2021 | Deepika.com