തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർ ഭരണം ലഭിക്കുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ. 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കുമെന്നാണ് ഇന്ത്യാടുഡെ ആക്സിസ് സര്‍വെ പ്രവചനം.
എന്‍ഡിടിവി സര്‍വെ പ്രകാരം എല്‍ഡിഎഫിന് 72 മുതല്‍ 76 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം. ബിജെപിക്ക് രണ്ട് സീറ്റുകള്‍ ലഭിക്കും.
പോള്‍ ഡയറി സര്‍വെ പ്രകാരം എല്‍ഡിഎഫ് 77 മുതല്‍ 87 സീറ്റ് വരെ നേടും. യുഡിഎഫിന് 51 മുതല്‍ 61 സീറ്റ് വരെ നേടും. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവനം.
കേരളത്തിൽ എൽഡിഎഫ് തുടർഭരണം; എക്സിറ്റ് പോളുകൾ ഇടത്തോട്ട്
09:32 PM Apr 29, 2021 | Deepika.com