ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെ നിഷ്പ്രയാസം കീഴടക്കി മുംബൈ ഇന്ത്യൻസ്. ക്വിന്റൺ ഡീകോക്കി 70(50)ന്റെ നേതൃത്വത്തിൽ തകർത്ത് വാരിയ മുംബൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം കണ്ടത്.
രാജസ്ഥാൻ റോയൽസ് ഉയർത്തിയ 171 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറിൽ മുംബൈ മറികടന്നു. രോഹിത് ശർമയും 14(17) സൂര്യകുമാർ കുമാർ യാദവും 16(10) റണ്‍സ് നേടി. ക്രുണാൽ പാണ്ഡ്യ 39(26), കീറോണ്‍ പൊള്ളാർഡ് 16(എട്ട്) കൂട്ടുകെട്ടാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.
രാജസ്ഥാനു വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയ ജോസ് ബട്ലർ 41(32) റണ്‍സും യാശ്വസി ജയ്സ്വാൾ 32(20) റണ്‍സും നേടി. തുടർന്നെത്തിയ സഞ്ജു സാംസണ് 42(27)റണ്‍സ് നേടി. ശിവം ദുബെ 35(31) റണ്‍സും സ്വന്തമാക്കി. എന്നാൽ അവസാനമെത്തിയ ഡേവിഡ് മില്ലർ എഴ്(നാല്), റിയാൻ പരേഗ് എട്ട് (ഏഴ്) റണ്‍സ് മാത്രമേ കണ്ടെത്താനായുള്ളു.
രാജസ്ഥാനെ നിഷ്പ്രയാസം കീഴടക്കി മുംബൈ ഇന്ത്യൻസ്
08:00 PM Apr 29, 2021 | Deepika.com