മുംബൈ: 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്കുള്ള മൂന്നാം ഘട്ട വാക്സിനേഷൻ മുംബൈയിൽ മേയ് ഒന്ന് മുതൽ ആരംഭിക്കില്ല. വാക്സിന്റെ ലഭ്യതകുറവിനെ തുടർന്നാണ് തീരുമാനം. മതിയായ വാക്സിനുകൾ ലഭിച്ചതിനു ശേഷം മാത്രമേ വാക്സിൻ വിതരണം ആരംഭിക്കുകയുള്ളുവെന്ന് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ വ്യക്താമാക്കി.
മേയ് ഒന്നിന് തന്നെ വാക്സിൻ നൽകുമെന്ന കാര്യത്തിൽ ഉറപ്പില്ല. മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിക്കുമ്പോൾ ആദ്യം സ്വീകരിച്ച മുതിർന്നവർക്ക് വാക്സിനേഷൻ ലഭിക്കുമോയെന്ന കാര്യത്തിൽ ആശങ്കപ്പടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജനം വാക്സിനേഷൻ കേന്ദ്രങ്ങളിൽ തടിച്ചു കൂടാനോ നീണ്ട നിരയിൽ നിൽക്കരുതെന്നും അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ നിർദേശിച്ചു.
മതിയായ വാക്സിൻ ഇല്ല; മുംബൈയിൽ മേയ് ഒന്നിന് മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിക്കില്ല
07:18 PM Apr 29, 2021 | Deepika.com