കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷം; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 38,607 രോ​ഗി​ക​ൾ

05:45 PM Apr 29, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 38,607 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 300 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 35,577 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 2,620 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 21,116 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 2,84,086 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 12,44,301 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 48 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 5,259 ആ​യി.

യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ യു​കെ (108), സൗ​ത്ത് ആ​ഫ്രി​ക്ക (ഏ​ഴ്), ബ്ര​സീ​ല്‍ (ഒ​ന്ന്) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 116 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 112 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,57,548 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 24.5 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,56,50,037 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 5,93,840 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,69,831 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 24,009 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4423 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് 19 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 616 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 5369, കോ​ഴി​ക്കോ​ട് 4990, തൃ​ശൂ​ര്‍ 3954, തി​രു​വ​ന​ന്ത​പു​രം 3940, മ​ല​പ്പു​റം 3857, കോ​ട്ട​യം 3616, പാ​ല​ക്കാ​ട് 2411, കൊ​ല്ലം 2058, ആ​ല​പ്പു​ഴ 2043, ക​ണ്ണൂ​ര്‍ 1999, പ​ത്ത​നം​തി​ട്ട 1245, ഇ​ടു​ക്കി 1153, കാ​സ​ര്‍​ഗോ​ഡ് 1063, വ​യ​നാ​ട് 909.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 5217, കോ​ഴി​ക്കോ​ട് 4811, തൃ​ശൂ​ര്‍ 3922, തി​രു​വ​ന​ന്ത​പു​രം 3439, മ​ല​പ്പു​റം 3648, കോ​ട്ട​യം 3211, പാ​ല​ക്കാ​ട് 1239, കൊ​ല്ലം 2050, ആ​ല​പ്പു​ഴ 2033, ക​ണ്ണൂ​ര്‍ 1813, പ​ത്ത​നം​തി​ട്ട 1160, ഇ​ടു​ക്കി 1121, കാ​സ​ര്‍​ഗോ​ഡ് 1025, വ​യ​നാ​ട് 888.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 1572, കൊ​ല്ലം 1384, പ​ത്ത​നം​തി​ട്ട 611, ആ​ല​പ്പു​ഴ 1853, കോ​ട്ട​യം 6137, ഇ​ടു​ക്കി 349, എ​റ​ണാ​കു​ളം 1293, തൃ​ശൂ​ര്‍ 1361, പാ​ല​ക്കാ​ട് 931, മ​ല​പ്പു​റം 999, കോ​ഴി​ക്കോ​ട് 2577, വ​യ​നാ​ട് 305, ക​ണ്ണൂ​ര്‍ 1045, കാ​സ​ര്‍​ഗോ​ഡ് 699 എ​ന്നി​ങ്ങ​നേ​യാ​ണ്.