കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എട്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. 283 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. തൃണമൂൽ നേതാക്കളും മന്ത്രിമാരുമായ ശശി പാഞ്ച, സാധൻ പാണ്ഡെ എന്നിവർ ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്.
വ്യാഴാഴ്ച തെരഞ്ഞെടുപ്പു നടക്കുന്ന മാൽദ, മൂർഷിദാബാദ് ജില്ലകളിൽ ശക്തമായ ത്രികോണ മത്സരമാണ്. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഒപ്പം ഇടത്-കോൺഗ്രസ്-ഐഎസ്എഫ് സഖ്യത്തിനും മേഖലയിൽ നല്ല സ്വാധീനമുണ്ട്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
07:21 AM Apr 29, 2021 | Deepika.com