പി​എ​സ്ജി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ സി​റ്റി

06:58 AM Apr 29, 2021 | Deepika.com
പാ​രീ​സ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യു​ടെ ആ​ദ്യ പാ​ദ​ത്തി​ൽ പി​എ​സ്ജി​യെ കീ​ഴ​ട​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി. പാ​രീ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി വി​ജ​യി​ച്ച​ത്. ഒ​രു ഗോ​ളി​ന് പി​റ​കി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു സി​റ്റി​യു​ടെ തി​രി​ച്ച​ടി.

മാ​ർ​ക്കി​ന​സ് പ​തി​ന​ഞ്ചാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ൽ പി​എ​സ്ജി​യാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. 64-ാം മി​നി​റ്റി​ൽ ത​ക​ർ​പ്പ​ൻ ഗോ​ളി​ലൂ​ടെ കെ​വി​ൻ ഡി​ബ്രു​യി​ൻ സി​റ്റി​ക്ക് സ​മ​നി​ല സ​മ്മാ​നി​ച്ചു. 71-ാം മി​നി​റ്റി​ൽ റി​യാ​ദ് മെ​ഹ്റ​സി​ന്‍റെ ഒ​രു ഫ്രീ​കി​ക്കാ​ണ് പാ​രീ​സി​ൽ സി​റ്റി​യെ മു​ന്നി​ൽ എ​ത്തി​ച്ച​ത്.

സ​മ​നി​ല ഗോ​ൾ നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പി​എ​സ്ജി​ക്ക് അ​വ​രു​ടെ മ​ധ്യ​നി​ര താ​രം ഇ​ദ്രി​സ ഗ​യെ​യും ന​ഷ്ട​മാ​യി. ഗു​ണ്ട​ക​നെ ഫൗ​ൾ ചെ​യ്ത​തി​നാ​യി​രു​ന്നു 71-ാം മി​നി​റ്റി​ൽ ചു​വ​പ്പ് കാ​ർ​ഡ് പി​റ​ന്ന​ത്. ഇ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി.

ര​ണ്ടാം പാ​ദ സെ​മി പോ​രാ​ട്ടം മേ​യ് അ​ഞ്ചി​ന് സി​റ്റി​യു​ടെ ത​ട്ട​ക​ത്തി​ൽ ന​ട​ക്കും.