ചെ​ന്നൈയ്ക്ക് അനായാസ ജയം;​പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്

11:49 PM Apr 28, 2021 | Deepika.com
ന്യൂഡൽഹി: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ നി​ഷ്പ്ര​യാ​സം തോ​ൽ​പ്പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. ഐ​പി​എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വി​ജ​യ​മാ​ണ് ചെ​ന്നൈ​യു​ടേ​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദി​ന് ആ​ദ്യം ത​ന്നെ ജോ​ണി ബെ​യ​ർ​സ്റ്റോ​യെ ന​ഷ്ട​പ്പെ​ട്ടു. എ​ഴ് റ​ണ്‍​സു​മാ​യാ​ണ് ജോ​ണി മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്നെ​ത്തി​യ ഡേ​വി​ഡ് വാ​ർ​ണ​ർ, മ​നീ​ഷ് പാ​ണ്ഡെ കൂ​ട്ട്കെ​ട്ട് 106 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. വാ​ർ​ണ​ർ 57(55), പാ​ണ്ഡെ 61(46) റ​ണ്‍​സ് നേ​ടി.

കെ​യ്ൻ വി​ല്യം​സ​ണും 26(10), കേ​ദാ​ർ യാ​ദ​വും 12(4) റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. സ​ണ്‍​റൈ​സേ​ഴ്സ് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 171 റ​ണ്‍​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ റുതു​രാ​ജ് ഗെ​യ്ക്ക്വാ​ദ് 75(44), ഹാ​ഫ് ഡു​പ്ലെ​സി​സ് 56(38) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. മോ​യി​ൻ അ​ലി 15(എ​ട്ട്), ര​വീ​ന്ദ്ര ജ​ഡേ​ജ എ​ഴ്(​ആ​റ്) സു​രേ​ഷ് റെ​യ്ന 17(15) റ​ണ്‍​സ് എ​ന്നി​ങ്ങ​നെ നേ​ടി.

ഇ​തോ​ടെ, പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ചെ​ന്നൈ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ര​ണ്ടാം സ്ഥാ​ന​ത്താ​യി.