ഭാ​ര്യ​യ്ക്ക് കോ​വി​ഡ്; രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ

11:11 PM Apr 28, 2021 | Deepika.com
ജ​യ്പു​ർ: ഭാ​ര്യ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ശോ​ക് ഗെ​ഹ്ലോ​ട്ടി​ന്‍റെ ഭാ​ര്യ സു​നി​ത ഗെ​ഹ്ലോ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഭാ​ര്യ​യു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​തി​നാ​ൽ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി താ​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ കോ​വി​ഡ് റി​വ്യു മീ​റ്റിം​ഗ് എ​ല്ലാ ദി​വ​സ​വും രാ​ത്രി ഡോ​ക്ട​ർ​മാ​രു​മാ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.